ഹിന്ദുമഹാസഭ നേതാവിന്റേത് രാജ്യദ്രോഹ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദുമഹാസഭയുടെ നടപടിയെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭയുടെ നടപടി നീചവും ഭ്രാന്തവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോട് യോജിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമാണ്. യോഗി ആദിത്യനാഥ് യു.പി ഭരിക്കുന്നതിന്റെ ബലത്തിലാണ് ഹിന്ദുമഹാസഭ നേതാക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.
ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സെയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു. അധമമെന്ന വാക്കിനെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള നികൃഷ്ടമായ പ്രവര്‍ത്തിയെ സഭ ഒന്നടങ്കം അപലപിക്കുന്നതായും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."