ഭരണം കിട്ടിയപ്പോള്‍ ഇടതുപക്ഷം ശരിയാക്കിയത് വി.എസിനെയെന്നു ചെന്നിത്തല
കാസര്‍കോട്: ഭരണം കിട്ടിയാല്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞ ഇടതുപക്ഷം, ഭരണം കിട്ടിയപ്പോള്‍ ആകെ ശരിയാക്കിയത് വി.എസ് അച്യുതാനന്ദനെയാണന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫിലെ ഏറ്റവും സീനിയറായ വി.എസിനെ എം.എല്‍.എ ഹോസ്റ്റലില്‍ ഒരു മുറിയെടുത്തു അവിടെ ഇരുത്തുകയായിരുന്നു. ഇതോടെ എങ്ങിനെയാണ് എല്ലാം ശരിയാക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും ചെന്നിത്തല പരിഹസിച്ചു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയില്‍ ദലിത് യുവതികളെ കള്ളക്കേസ്സില് കുടുക്കി ജാമ്യമില്ലാതെ ജയിലടച്ചിരിക്കുകയാണ്. നീതിനടപ്പാക്കേണ്ട പൊലിസ് സി.പി.എമ്മിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങി നോക്കുകുത്തികളാവുന്നു. ഇതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, സെക്രട്ടറി കെ നീലകണ്ഠന്, നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന് നായര്‍, അഡ്വ.എം.സി ജോസ്, പി.എ അഷ്റഫലി, ബാലകൃഷ്ണ വോര്‍കുഡലു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍നായര്‍ സ്വാഗതവും സോമശേഖര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."