ഓണ്‍ലൈന്‍ ടാക്സി: പുതുക്കിയ ഫെയര്നിരക്ക് റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കും
കാക്കനാട്: പുതുക്കിയ നിരക്ക് നാലിന് റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനം.
ഇന്നലെ രാവിലെ 11 മണിക്ക് കാക്കനാട് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വിസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വര്ഗീ പറഞ്ഞു. ലേബര്‍ കമ്മിഷണര്‍ സാജന് സി.വി.ഐ എ.എസ്, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ തുളസി, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാല്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാരായ കെ. ബിജു, ഷീല, ഉബര്‍ കമ്പനിയെ പ്രതിനിധീകരിച്ച് ആതിര, ഫഹദ്, ഒല കമ്പനിയെ പ്രതിനിധീകരിച്ച് ദിനകര്‍ പൊതുവാള്, അരുണ്‍ ഫെലിക്സ്, സംയുക്ത സമരസമിതിയെ പ്രതിനിധീകരിച്ച് ജാക്സണ് വര്‍ഗ്ഗീസ്, പി.ജെ പോള്‍സണ്‍, ജിജോ എം.ജെ, ടി.സി സുബ്രഹമണ്യം, താജുദീന് ഷാജോ ജോസ്, സൗജല്‍, ഷിയാസ് ദേശം, സാഹിര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു . പരിഷ്ക്കരിച്ച നിരക്ക് നാലിന് സമര്‍പ്പിച്ചാലും ഒരു മാസം പരീക്ഷണ ഓട്ടം നടത്തിയ ശേഷമെ നിരക്കില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."