HOME
DETAILS

ഇത്തവണയും കേരള ഷോളയാര്‍ ഡാം തമിഴ്‌നാട് നിറച്ചില്ല

  
backup
February 02 2019 | 18:02 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b7%e0%b5%8b%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


വി.എം ഷണ്‍മുഖദാസ്#

 

പാലക്കാട്: എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാര്‍ ഡാം നിറച്ചുവയ്ക്കണമെന്ന പറമ്പിക്കുളം ആളിയാര്‍ കരാര്‍ വ്യവസ്ഥ തമിഴ്‌നാട് ഇത്തവണയും ലംഘിച്ചു. 2015 മുതല്‍ കേരള ഷോളയാര്‍ നിറയ്ക്കാതെ കേരളത്തിലേക്കുള്ള വെള്ളം പോലും നല്‍കാതെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അന്തര്‍ സംസ്ഥാന നദീജല ബോര്‍ഡ് യോഗം കോയമ്പത്തൂരില്‍ നടന്നിരുന്നു. അന്ന് കൃത്യമായി ഇത്തവണ കേരള ഷോളയാര്‍ നിറക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതും പാലിക്കപ്പെട്ടില്ല. ഇതോടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമാവാനാണിട. ഇതിനുപുറമെ കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തേയും കാര്യമായി ബാധിക്കും. ഈ ഇനത്തില്‍ കേരളത്തിന് അറുപത് കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്.


ഇന്നലെ കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2646.4 അടിയാണ്. 2663 അടിയാണ് ഡാമിന്റെ കപ്പാസിറ്റി. കഠിനമായ ജലക്ഷാമം അനുഭവപ്പെട്ട കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡാമില്‍ 2652.6 അടി വെള്ളം നിറച്ചിരുന്നു. ഇത്തവണ തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, അപ്പര്‍ ഷോളയാറില്‍ നിറയെ വെള്ളവും ഉണ്ടെങ്കിലും തമിഴ്‌നാട് മനഃപൂര്‍വം വെള്ളം നിറക്കാതിരിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. അപ്പര്‍ ഷോളയാറിലെ രണ്ടാം പവര്‍ ഹൗസില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷമാണ് കേരള ഷോളയാറിലേക്ക് വെള്ളം തുറന്നുവിടുന്നത്. ഈ വെള്ളമാണ് കേരളാ ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമാണ് രണ്ടു ജില്ലകളിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.


കേരളത്തിലേക്ക് വെള്ളം നല്‍കാതിരിക്കാനായി അപ്പര്‍ ഷോളയാര്‍ ഡാമിലെ ഒന്നാം നമ്പര്‍ പവര്‍ ഹൗസില്‍ നിന്നും വൈദ്യുതിയെടുത്ത ശേഷം പറമ്പിക്കുളം ഡാമിലേക്ക് തുറന്നു വിടുകയാണ് പതിവ്. ഈ വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ എത്തിച്ചതിനുശേഷം ഇവിടെയും വൈദ്യുതിയെടുത്തതിനു ശേഷം തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം എത്തിക്കുന്നു.


മഴയില്‍ കുറവ് വന്നാല്‍ നല്‍കുന്ന വെള്ളത്തില്‍ 0.55 ടി.എം.സി കുറച്ചു നല്‍കിയാല്‍ മതിയെന്ന 1991ല്‍ കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ നല്‍കിയ ഉത്തരവ് മറയാക്കിയാണ് തമിഴ്‌നാട് ഷോളയാര്‍ ഡാം നിറച്ചു നല്‍കാത്തത്. ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത് വാല്‍പ്പാറ, ഷോളയാര്‍ മേഖലയിലാണ്. അപ്പര്‍ ഷോളയാറില്‍നിന്നും ഒരു വര്‍ഷം കേരളത്തിന് 12.3 ടി.എം.സി വെള്ളം തമിഴ്‌നാട് നല്‍കണമെന്നാണ് വ്യവസ്ഥ.


കേരളത്തിന് അവകാശപ്പെട്ട വെള്ളം ഉപയോഗിച്ച് അപ്പര്‍ ഷോളയാര്‍, സര്‍ക്കാര്‍പതി പവര്‍ ഹൗസുകളില്‍നിന്നും പ്രതിവര്‍ഷം 900 കോടിയോളം രൂപയുടെ വൈദ്യുതി തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  7 days ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  7 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  7 days ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  7 days ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  7 days ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  7 days ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  7 days ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  7 days ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  7 days ago