HOME
DETAILS

ഡല്‍ഹിയിലെ എ.ഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി  പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

  
February 20, 2026 | 10:39 AM

india-ai-impact-summit-2026-youth-congress-protest-delhi-custody

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026' വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരിയാണ് പ്രതിഷേധിച്ചത്. പ്രമുഖ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും സി.ഇ.ഒമാരും സംസാരിക്കുന്നതിനിടെയാണ് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായെത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.  പ്രതിഷേധക്കാര്‍ തുടര്‍ന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. 

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ ഇന്ത്യയ്ക്ക് അര്‍ഹമായ നേട്ടങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇത് യുഎസിനെ സഹായിക്കാനാണെന്നും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദന്‍ യാദവ്, യുപി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', 'എപ്സ്റ്റീന്‍ ഫയല്‍സ്' തുടങ്ങിയ വാക്കുകളും ആലേഖനം ചെയ്ത വെള്ള ടി-ഷര്‍ട്ടുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. 

പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി നീക്കം ചെയ്യുകയും പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. 

അതേസമയം, ഇന്ത്യയുടെ വളര്‍ച്ചയിലുള്ള അസൂയ മൂലമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോലി ആരോപിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എ.ഐ എന്നാല്‍ 'ആന്റി-ഇന്ത്യ' (anti-India) എന്നാണെന്നും, ഐ.എന്‍.സി എന്നത് യഥാര്‍ത്ഥത്തില്‍ എ.എന്‍.സി (ആന്റി നാഷണല്‍ കോണ്‍ഗ്രസ്) ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

 കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള നാണക്കേടാണ് സംഭവമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. ലോകത്തിലെ ഒരു സാങ്കേതിക ശക്തികേന്ദ്രമായി ഭാരതം സ്വയം നിലകൊള്ളാന്‍ മുന്നേറുന്ന സമയത്ത്, കോണ്‍ഗ്രസ് രാജ്യത്തെ നാണം കെടുത്താന്‍ ഏതറ്റം വരെയും പോകുന്നുവെന്നും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

 

 

Youth Congress workers staged a dramatic protest at the India AI Impact Summit 2026 in New Delhi against the India-US trade agreement. The protesters removed their shirts and raised slogans outside the venue before allegedly attempting to enter the hall where top technology experts and CEOs were addressing the summit.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  8 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  8 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  8 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  8 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  8 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  8 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  8 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  8 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  8 days ago