HOME
DETAILS
MAL
ദക്ഷിണ നാവികസേന കമാന്‍ഡില്‍ നിരീക്ഷണ സൗകര്യമൊരുക്കും
backup
March 17 2020 | 18:03 PM
കൊച്ചി : കൊവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ നിന്ന് മടക്കി അയയ്ക്കപ്പെട്ട ഇന്ത്യക്കാര്‍ക്കായി നിരീക്ഷണ സൗകര്യമൊരുക്കാന്‍ സന്നദ്ധതയറിയിച്ച് ദക്ഷിണ നാവിക കമാന്‍ഡ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് മടക്കി അയയ്ക്കപ്പെടുന്ന 200 പേര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. കൊച്ചിയിലെ നാവിക കമാന്‍ഡ് ആസ്ഥാനത്ത് ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവുമായി ചേര്‍ന്നൊരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ നല്‍കുന്നതിനും നാവികസേന സന്നദ്ധത അറിയിച്ചു. ഈ നടപടികളിലേക്കാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വരുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."