HOME
DETAILS
MAL
മുനമ്പം-അഴീക്കോട് പാലത്തിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു
backup
February 03 2019 | 07:02 AM
വൈപ്പിന്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മുനമ്പം-അഴീക്കോട് പാലം നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോമിക്കുന്നതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി അറിയിച്ചു. ഇതിനായി കിഫ്ബിയില്‍ നിന്നുള്ള 14.6 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. മുനമ്പം ഭാഗത്തും അഴീക്കോട് ഭാഗത്തുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. രണ്ടിടത്തും പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുനമ്പത്ത് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മൊത്തം 160 കോടിയുടേതാണ് പദ്ധതി. വാട്ടര്‍ ലെവലില്‍ നിന്ന് 12 മീറ്റര്‍ ഉയരമുണ്ടാകും പാലത്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."