ഖത്തറില്‍ നിന്ന് മകനെത്തിയപ്പോള്‍ മാതാപിതാക്കള്‍ വീടു പൂട്ടി മുങ്ങിയോ ? ഇന്നത്തെ ട്രെന്‍ഡിങ് ന്യൂസിന്റെ സത്യാവസ്ഥ ഇതാണ്
മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ഖത്തറില്‍ നിന്ന് മകനെത്തുന്നതിനു മുന്‍പ് മാതാപിതാക്കള്‍ വീടു പൂട്ടി മുങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് നാട്ടുകാര്‍. സ്വയം ക്വാരന്റീനിലാകാന്‍ തീരുമാനിച്ച യുവാവ് പറഞ്ഞതനുസരിച്ചാണ് മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് മാറി നിന്നതെന്ന് പ്രദേശവാസിയായ വൈശാഖ് ചെങ്ങോട്ട് എന്നയാള്‍ വ്യക്തമാക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നയാളുകളെ പ്രശംസിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നും വൈശാഖ് ആവശ്യപ്പെടുന്നു.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഖത്തറില്‍ നിന്ന് മകന്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും വീട് പൂട്ടി സ്ഥലം വിട്ടു' ഇന്നത്തെ ട്രെന്‍ഡിങ് ന്യൂസ് ആണ്, എല്ലാരും ഷെയറും ചെയ്യുന്നുണ്ട്.
സംഭവം എന്റെ നാട്ടില്‍ ആയതു കൊണ്ടും, ഇങ്ങനെ നടക്കാനുള്ള സാധ്യത ഇല്ല എന്ന് തോന്നിയ കാരണം നാട്ടിലെ വിക്രമനെ ഇപ്പോ വിളിച്ചു സംസാരിച്ചു കാര്യങ്ങള്‍ തിരക്കി,
ഖത്തറില്‍ നിന്നും നാട്ടുകാരാണ് ആയ വിനയന്‍ എന്ന് പറഞ്ഞ യുവാവ് ലീവിന് നാട്ടിലേക്കു വരുന്ന കാരണം, അയാള്‍ സ്വയം കൊറോണ വിപത്തിന്റെ അപകടം മനസ്സിലാക്കിയും , സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുന്നതിനോടൊപ്പം സ്വന്തം കുടുംബവും നാടും സേഫ് ആകട്ടെ എന്ന് കരുതി എടുത്ത തീരുമാനം ആണ് ഉളുപ്പില്ലാത്ത പത്ര മാധ്യമങ്ങളും , എന്തിലേറെ സത്യാവസ്ഥ അറിയാത്ത നാട്ടുകാര്‍ വരെ ഷെയര്‍ ചെയുന്നത്.
14 ദിവസം സെല്ഫ് ക്വാറന്റൈന്‍ അവശ്യമുള്ളത് കൊണ്ട് വീട്ടിലെ അച്ഛനോടും അമ്മയോടും വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ അവശ്യ പെട്ടത് തന്നെ ഈ വിനയന്‍ ആണ്. അമ്മയോട് അവരുടെ വീട്ടിലും അച്ഛനോട് വല്യച്ഛന്റെ വീട്ടിലും നില്‍ക്കാന്‍ ആവശ്യപ്പെടുകയും, എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടില്‍ എത്തുമ്പോ കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍ വെച്ച മതി എന്നും പറഞ്ഞ് ഏല്‍പ്പിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."