നിര്‍ഭയ കേസ് പ്രതികളുടെ ഹരജി തള്ളി: വധശിക്ഷ നാളെ തന്നെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ നല്കിയ എല്ലാ ഹരജികളും കോടതി തള്ളിയതോടെ പ്രതികളെ നാളെ തന്നെ തൂക്കിലേറ്റും. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങും അക്ഷയ് സിങും നല്കിയ ഹരജിയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയത്. പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.
നാളെ വെളുപ്പിന് 5.30ന് തന്നെ പ്രതികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. അവയ്ക്കുള്ള ക്രമീകരണങ്ങളെല്ലാം ജയിലില്‍ പൂര്‍ത്തിയായി.ആരാച്ചാര്‍ പവന് കുമാര്‍ ജയിലില്‍ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കി.തീഹാര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്പ്പിച്ചിരിക്കത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്.ജനുവരി 22,ഫെബ്രുവരി1,മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹരജികള്‍ നിലനിന്ന സാഹചര്യത്തില്‍ റദ്ദാക്കുകയായിരുന്നു
2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ 23 കാരിയെ ഇവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് ദില്ലി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."