HOME
DETAILS
MAL
കൊവിഡ് രോഗത്തിന് ചികിത്സ: സ്ത്രീ അറസ്റ്റില്‍
backup
March 19 2020 | 13:03 PM
കൊച്ചി: കൊച്ചിയില്‍ കൊവിഡ് രോഗത്തിന് വ്യജ ചികിത്സ നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജറയെയാണ് ചെയ്തയത്. സുഹൃത്തിന് കൊറോണയാണെന്നും ചികില്‍സ വേണമെന്നും ഹാജറയുടെ വീട്ടിലെത്തി ആവശ്യപ്പെട്ടു. ഇയാള്‍ക്ക് മന്ത്രിച്ചൂതിയ വെള്ളം നല്‍കിയായിരുന്നു ചികില്‍സ.
ആലുവ സ്വദേശിയായ കെ.എച്ച് നാദിര്‍ഷയുടെ പരാതിയിലാണ് നടപടി. രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് ഹാജിറ, സ്ഥിരമായി വ്യാജ ചികില്‍സ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷയും സുഹൃത്തും കൂടി രോഗിയായി അഭിനിയക്കുകയായിരന്നു. ഇതിന്റെ വിഡിയോ ചിത്രങ്ങളടക്കം പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."