കൊവിഡ് 19: ആശ്വാസ പാക്കേജുമായി സര്‍ക്കാര്‍, ഇരുപതിനായിരം കോടി അനുവദിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ആശ്വാസ പാക്കേജുമായി സര്‍ക്കാര്‍. 20,000 രൂപയുടെ കൊവിഡ് പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് നാടു നീങ്ങുന്നത്. ജനജീവിതത്തെ കൊവിഡ് വ്യാപനം സാരമായി ബാധിച്ചു. അതിനെ അതിജീവിക്കുക വലിയ പ്രതിസന്ധി തന്നെയായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി രണ്ടുമാസത്തെ സാമൂഹിക പെന്‍ഷന്‍ ഒരുമിച്ചു നല്‍കും. ഏപ്രില്‍ മാസത്തെ സാമൂഹിക പെന്‍ഷന്‍ കൂടി ഈ മാസം വിതരണം ചെയ്യും. കുടിശ്ശികകള്‍ ഉടന്‍ കൊടുത്തുതീര്‍ക്കും. സാമൂഹികപെന്‍ഷനില്ലാത്തവര്‍ക്ക് ആയിരം രൂപ വീതം ലഭ്യമാക്കും. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പകള്‍ അനുവദിക്കും. അഞ്ഞൂറു കോടിയുടെ ആരോഗ്യ പാക്കേജ് ഈ പദ്ധതിയില്‍ നടപ്പാക്കും.
എ.പി.എല്‍. ബി.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസം എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന ആയിരം ഹോട്ടലുകള്‍ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് തുറക്കും.
രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ അനുവദിക്കും.
രണ്ട് മാസത്തിനുളളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ നല്‍കും.
ഏപ്രില്‍ മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം,
1,320 കോടി രൂപ ചെലവഴിക്കും
പെന്‍ഷന്‍ ഇല്ലാത്ത ബി.പി.എല്‍ - അന്ത്യോദയ വിഭാഗത്തില്‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം നല്‍കും.
എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍
1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കും,
25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായി കുറയ്ക്കും.
500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ്
സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ കുടിശ്ശിക തുകകളും ഏപ്രില്‍ മാസത്തോടെ തീര്‍ക്കും,
14,000 കോടി രൂപ ഇതിനായി ചെലവഴിക്കും.
ഓട്ടോ, ടാക്‌സി, ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് അനുവദിക്കും.
ബസ് (സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍) വാഹനങ്ങള്‍ക്ക് ടാക്‌സില്‍ ഇളവ് നല്‍കും.
വൈദ്യുതി- വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശവും അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."