HOME
DETAILS

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

  
November 24, 2024 | 1:59 PM

UAE to Lift Ban on Drone Operations in Phases

രാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. 2024 നവംബർ 23-നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 നവംബർ 25 മുതൽ ഘട്ടംഘട്ടമായി ഈ നിരോധനം പിൻവലിക്കാനും, ഇതോടൊപ്പം തന്നെ ഡ്രോൺ പ്രവർത്തനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം പ്രവർത്തനക്ഷമമാക്കാനുമാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഡ്രോൺ രജിസ്‌ട്രേഷൻ, പ്രവർത്തന നടപടിക്രമങ്ങൾ തുടങ്ങിയവ ഫലപ്രദമാക്കുന്നതിന് ഈ ഏകീകൃത സംവിധാനം സഹായകമാകും. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) എന്നിവരോടൊപ്പം അബൂദബിയിലെ പൊലിസ് കോളേജിൽ വെച്ച് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ‍ അറിയിച്ചത്.

സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ മുതലായവയ്ക്ക് മാത്രമായാണ് ഈ നിരോധനം പിൻവലിക്കുന്നതിന്റെ ആദ്യ ഘട്ടം ബാധകമാകുന്നത്. വരും ഘട്ടങ്ങളിൽ മറ്റുള്ളവർക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കും. ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് 2022 ജനുവരിയിലാണ് യുഎഇ ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.

The UAE has decided to lift the ban on drone operations in phases, with the UAE General Civil Aviation Authority (GCAA) regulating drone operations in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  8 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  8 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  8 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  8 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  8 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  8 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  8 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  8 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  8 days ago