'ക്ലിയോപാട്ര ക്ലബ്ബ്'- മമതയെ പിന്തുണക്കുന്ന പ്രതിപക്ഷത്തെയും പരഹസിച്ച് അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പ്രതിപക്ഷ സംഘടനകള്‍ക്കുമെതിരെ പരിഹാസം തൊടുത്തു വിട്ട് കേന്ദ്ര മന്ത്ര അരുണ്‍ ജയ്റ്റ്‌ലി. മമത- പ്രതിപക്ഷ കൂട്ടുകെട്ടിനെ ക്ലിയോപാട്ര ക്ലബ്ബ് എന്നാണ് പരിഹസിച്ചത്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുമെന്ന അധികാരമാണ് ക്ലിയോപാട്ര ക്ലബിനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് ജെയ്റ്റ്‌ലി.
മമതയുടെ ധര്‍ണ പ്രധാനമന്ത്രി പദത്തിലെത്താനുള്ള നാടകമാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ശ്രദ്ധ തിരിച്ച് രാജ്യത്തിന്റെ കേന്ദ്രമായി സ്വയം ഉയര്‍ത്തിക്കാട്ടാനാണ് സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള മമതയുടെ പ്രതികരണം. കള്ളന്‍മാരായ ഭരണാധികാരികളുടെ കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.
സി.ബി.ഐയില്‍ നിന്ന് സ്വയം പ്രതിരോധം തീര്‍ക്കാനാണ് മമത ധര്‍ണയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ആരോപിച്ചിരുന്നു. കേന്ദ്രത്തിനെതിരെ ധര്‍ണയിരിക്കുന്നതിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാതയാണ് മമത പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."