HOME
DETAILS
MAL
ട്രെയിനില്‍ കടത്തിയ 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
backup
June 19 2016 | 03:06 AM
കണ്ണൂര്‍: ട്രെയിനില്‍ തിരൂരിലേക്കഭു കടത്തുകയായിരുന്ന 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ണൂരില്‍ റെയില്‍വേ പൊലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 5.30ഓടെ റെയില്‍വേ പൊലിസ് എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ബാഗില്‍ സൂക്ഷിച്ച 20,59,000 രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ഭട്കല്‍ സ്വദേശി അര്‍ബര്‍ മുഹമ്മദ് അഷ്‌സാഖിനെ (43) അറസ്റ്റ് ചെയ്തു. തിരൂരിലേക്കു കൊണ്ടുപോവുകയായിരുന്ന പണമാണെന്ന് ഇയാള്‍ റെയില്‍വേ പൊലിസിനു മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."