HOME
DETAILS

കലയന്താനിയിലും പരിസരത്തും പേപ്പട്ടി ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

  
backup
February 05, 2019 | 8:01 AM

%e0%b4%95%e0%b4%b2%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4

തൊടുപുഴ: കലയന്താനി, കൊന്താലപള്ളി മേഖലകളില്‍ പേപ്പട്ടി ആക്രമണം. നായയുടെ കടിയേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ട് പേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നരമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ നായ നിരവധി വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. റിട്ട. അധ്യാപകന്‍ കല്ലുപുരയിടം ജോസഫിനെയും റേഷന്‍ കടയിലെ ജീവനക്കാരിയെയുമാണ് ആദ്യം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ജോസഫിനെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുന്നുംപുറത്ത് ഇബ്രാഹിം, പ്ലാമൂട്ടില്‍ ഈശ എന്നിവരുടെ പശുക്കളെയും, കലയന്താനി സ്വദേശി ചന്ദ്രിക, കണ്ണിക്കാട്ടുകുഴി സണ്ണി എന്നിവരുടെ ആടിനെയും, വെള്ളാരംകുന്നേല്‍ ഷേര്‍ലിയുടെ രണ്ട് വളര്‍ത്തുനായകളെയും നായ കടിച്ചു.
നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഉച്ചയോടെ പേപ്പട്ടിയെ തല്ലിക്കൊന്നു. കടിയേറ്റ മൃഗങ്ങള്‍ക്ക് ആലക്കോട് മൃഗാശുപത്രിയില്‍ നിന്നു ഡോക്ടറെത്തി പ്രതിരോധ കുത്തി വയ്പ് നടത്തി.എന്നാല്‍ സംഭവം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  8 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  8 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  8 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  8 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  8 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  8 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  8 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  8 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  8 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  8 days ago