എന്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ കോടിയേരിയ്ക്ക് അവകാശമില്ല: ജി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിയ്ക്ക് അവകാശമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതൈന്ന് കോടിയേരിയുടെ കാലുപിടിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍.എസ്.എസിന് ഉദ്ദേശമില്ലെന്ന് ജി സുകുമാരന്‍ നായര്‍ വിശദമാക്കി.
അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍.എസ്.എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണം എന്ന വ്യക്തമായ നിലപാട് എന്‍.എസ്.എസ്സിനുണ്ട്. അതിനാല്‍, ഇതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ വന്ന കേസില്‍ ആരംഭത്തില്‍തന്നെ കക്ഷിചേര്‍ന്ന്, വിശ്വാസം സംരക്ഷിക്കാന്‍ എന്‍.എസ്.എസ് നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ, യുവതീപ്രവേശം സംബന്ധിച്ച വിധി വന്നപ്പോള്‍ എന്‍.എസ്.എസ് റിവ്യൂഹരജി ഫയല്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."