എല്ലാ സര്‍വകലാശാലകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകരണ കലണ്ടര്‍: മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, റിസല്‍ട്ട് പ്രഖ്യാപനം എന്നിവക്ക് ഏകീകരണ കലണ്ടര്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ പല സമയങ്ങളിലായാണ് പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം. ഇത് തുടര്‍പഠനത്തിനടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഏകീകൃത കലണ്ടര്‍ നടപ്പിലാക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഡിഗ്രി പരീക്ഷകളുടെ ഫലം ഏപ്രില്‍ 30നു മുമ്പും പി.ജി പരീക്ഷകളുടേത് മെയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍വകലാശാലകളിലെ എം.ഫില്‍, പിഎച്ച്.ഡി പ്രവേശനത്തില്‍ എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയതായും മന്ത്രി പറഞ്ഞു. സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സംവരണമുണ്ടെങ്കിലും അതിനു മുകളിലെ ഗവേഷണ കോഴ്‌സുകളില്‍ നിലവില്‍ സംവരണം അനുവദിച്ചിരുന്നില്ല. കൂടാതെ ഉപരിപഠനത്തിനും മറ്റും തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ എല്ലാ സര്‍വകലാശാലകളിലേയും കോഴ്‌സുകളെ പരസ്പരം അംഗീകരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഒരു വിദ്യാര്‍ഥിയും തുല്യതാ സര്‍ട്ടിഫിക്കറ്റിനായി ഇനി ബുദ്ധിമുണ്ടേണ്ടിവരില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്് കേരള സര്‍വകലാശാലയുടെ പി.ജി പ്രവേശനത്തിന് അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്. കോളജ് അധ്യാപകര്‍ക്ക് മാത്രമാണ് ജോലിയില്‍ ചേരുന്നതിന് മുന്‍പ് യാതൊരു പരിശീലനും ലഭിക്കാത്തതെന്നും ഈ പോരായ്മ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യാപകര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ആദ്യഘട്ടത്തില്‍ 1,000 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എയ്ഡഡ് കോളജുകളെ മാറ്റി നിര്‍ത്തി ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കാന്‍ ആകില്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളെ ഒന്നിച്ചുകണ്ട് അഭിവൃദ്ധിപ്പെടുത്തലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."