HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ കൊവിഡ് പാക്കേജ് തട്ടിപ്പ്: മുല്ലപ്പള്ളി രാമചന്ദ്രന്
backup
March 22 2020 | 04:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ കൊവിഡ് പാക്കേജ് തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 20000 കോടിയില്‍ 14,000 കോടിയും സര്‍ക്കാര്‍ നല്‍കാനുള്ള തുക കൊടുത്തു തീര്‍ക്കാനുള്ളതാണ്. ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് ഉണ്ടായ ബാധ്യതയാണ് ഈ 14000 കോടി. സര്‍ക്കാരിന്റെ ധൂര്‍ത്തും ധനകാര്യരംഗത്തെ പരാജയവും കെടുകാര്യസ്ഥതയും കൊണ്ടുണ്ടായതാണ് ഈ ബാധ്യത. അതിനെ കൊവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സ്വയം അപഹാസ്യമാവുകയാണ് സര്‍ക്കാര്‍.
ഒരു മഹാമാരിയെപ്പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. സാമൂഹ്യസുരക്ഷാ പെന്ഷന് കുടിശ്ശിക ആറുമാസത്തെ ഉണ്ടെന്നിരിക്കെ രണ്ടുമാസത്തെ അഡ്വാന്‍സ് നല്‍കുമെന്ന പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ പരിഹസിക്കുന്നതിന് തുല്യമാണ്.
മുന്‍പ് പ്രഖ്യാപിച്ച നിരവധി പാക്കേജുകളുടെ ദുരവസ്ഥ കൊവിഡ് പാക്കേജിന് ഉണ്ടാകരുതെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."