HOME
DETAILS

ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തനാനുമതി: പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും

  
Web Desk
February 06 2019 | 07:02 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്തിലെ വലിയ കൊങ്ങണംകോട് പ്രദേശത്ത് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്രഷര്‍ യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും.
ഈ സ്ഥാപനത്തിനെതിരേ പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുവാനും അനുമതി നല്‍കുവാനും പാടുള്ളൂവെന്ന് യൂത്ത് കോണ്‍ഗ്രസ് വാമനപുരം നിയോജക ജനറല്‍ സെക്രട്ടറി വിജിത്ത് താടിക്കാരന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. യാതൊരുവിധ ലൈസന്‍സും ഇല്ലാതെ ഏറെക്കാലം ഇവിടെ പാറ ഖനനം നടത്തിയിരുന്നു.
പൊട്ടിച്ച് മാറ്റിയ പാറയുടെയും ഭൂമിയുടെയും കൃത്യമായ അളവുകളോ രേഖകളോ പരിശോധിക്കാതെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സ്വാധീനം ചെലുത്തി വ്യാജമായി 2018 മാര്‍ച്ചില്‍ നേടിയെടുത്ത ലെറ്റര്‍ ഓഫ് ഇന്റന്റുമായാണ് ക്വാറി മാഫിയ പഞ്ചായത്തിന് സമര്‍പ്പിച്ചിരിക്കുന്നത് .
അതേ കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റായിരുന്ന വ്യക്തി നടത്തിയ നിരവധി കൃത്യനിര്‍വഹണങ്ങളില്‍ അഴിമതി ആരോപണങ്ങളുമായി വിജിലന്‍സിലടക്കം നിരവധി പരാതികളുണ്ട്. ചട്ടവിരുദ്ധമായി ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിരിക്കുകയാണ് ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുകയും നിലവില്‍ ഇവര്‍ക്ക് നല്‍കിയ ലെറ്റര്‍ ഓഫ് ഇന്റന്റ് റദ്ദാക്കി പുനരന്വേഷണം നടത്തിയ ശേഷം ലെറ്റര്‍ ഓഫ് ഇന്റന്റ് ആവശ്യപ്പെട്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയരക്ടര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം ഇതേ ക്രഷര്‍ യൂനിറ്റിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി വിളിച്ചിരുന്നെങ്കിലും പരാതികള്‍ പരിഹരിക്കാതെ ക്രഷര്‍ യൂനിറ്റിന് അനുമതി നല്‍കരുതെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നു.
എന്നാല്‍ പരാതികളും കേസും നിലവിലിരിക്കെ ക്വാറി മാഫിയയില്‍ നിന്നും വന്‍ തുക കൈപ്പറ്റിക്കൊണ്ടാണ് ലൈസന്‍സ് നല്‍കുക ഉദ്ദേശത്തോടെ സി.പി.എം നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേര്‍ത്തിരിക്കുന്നതെന്നും എതിര്‍പ്പുകള്‍ വക വയ്ക്കാതെ ഈ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുകയാണെങ്കില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്യുമെന്നും വിജിത്ത് കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം, 4 പേർക്ക് പരിക്ക്

National
  •  9 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  9 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  9 days ago