
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

എഡ്ബാസ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 608 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 427 റൺസിന് ആറ് വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിങ്സിലും ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് നായകൻ ശുഭ്മൻ ഗിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.
ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ 161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറിയും 150+ റൺസും നേടുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് ഗിൽ മാറിയത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ഗില്ലിനു പുറമെ റിഷബ് പന്ത്, കെഎൽ രാഹുൽ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 58 പന്തിൽ എട്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 65 റൺസാണ് പന്ത് നേടിയത്. 84 പന്തിൽ 55 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 10 ഫോറുകളാണ് രാഹുൽ നേടിയത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഗിൽ ഡബിൾ സെഞ്ച്വറി നേടിയും യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടൽ നേടുന്നതിൽ നിർണായകമായി.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്.
ഇന്ത്യൻ ബൗളിങ്ങിൽ ആറ് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 19.3 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 70 റൺസ് വിട്ടു നൽകിയാണ് സിറാജ് ആറ് വിക്കറ്റുകൾ നേടിയത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.
Shubhman Gill Create a Rare Record in Test Cricket History
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 16 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 16 hours ago
ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 16 hours ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 16 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 16 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 16 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 17 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 17 hours ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala
• 17 hours ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 18 hours ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 18 hours ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 20 hours ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 20 hours ago
എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി
Kerala
• 20 hours ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 21 hours ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• a day ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• a day ago
വാട്ട്സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• a day ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 20 hours ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 21 hours ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 21 hours ago