HOME
DETAILS

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

  
July 05 2025 | 15:07 PM

Shubhman Gill Create a Historical Record in Test Cricket

എഡ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ വീണ്ടും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ആദ്യ ഇന്നിങ്സിൽ ഗിൽ ഡബിൾ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.

ഈ തകർപ്പൻ പ്രകടനങ്ങളോടെ തന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്രനേട്ടമാണ് ഗിൽ തന്റെ പേരിലാക്കി മാറ്റിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് ഗിൽ മാറിയത്. 

സുനിൽ ഗവാസ്കറിന്റെ 54 വർഷം പഴക്കമുള്ള റെക്കോർഡാണ് ഗിൽ തകർത്തത്. 1971ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നും ഗവാസ്കർ 344 റൺസാണ് നേടിയിരുന്നത്. ഈ നേട്ടമാണ് ഗിൽ മറികടന്നത്. വിവിഎസ് ലക്ഷ്മൺ ആണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളത്. 2001ൽ ഓസ്ട്രേലിയയ്ക്കെതിരെ 340 റൺസാണ് വിവിഎസ് ലക്ഷ്മൺ നേടിയിരുന്നത്. 

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും  ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്. 

ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകളും ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.

Shubhman Gill Create a Historical Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  3 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  3 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  3 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  3 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  3 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  3 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  3 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  3 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  3 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  3 days ago