HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത കര്‍ണാടക ബജറ്റില്‍ വിഹിതം അനുവദിക്കണമെന്ന് വി.എം. സുധീരന്‍

  
backup
March 08 2017 | 23:03 PM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86

രാജപുരം: ഉത്തര കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള യാത്രാദൂരവും സമയവും ഗണ്യമായി കുറയുന്ന സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയ്ക്കു കര്‍ണാടക സര്‍ക്കാരിന്റെ വിഹിതം അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി.
കേന്ദ്ര പദ്ധതികളുടെ പകുതി വിഹിതം അതാതു സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന കേന്ദ്ര മാനദണ്ഡമനുസരിച്ചു കേരള സര്‍ക്കാര്‍ 2016-17ലെ ബജറ്റില്‍  കാണിയൂര്‍ പാതയ്ക്ക് ആദ്യ ഗഡുവായി 20 കോടി രൂപ വകയിരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാരും വിഹിതം അനുവദിച്ചാല്‍ മാത്രമേ പദ്ധതി യാഥാര്‍ഥ്യമാവുകയുള്ളൂ.
കാഞ്ഞങ്ങാട് നിന്നു കര്‍ണാടകയിലെ സുള്ള്യ വഴി കാണിയൂരില്‍ എത്തുന്ന റെയില്‍പ്പാതയുടെ ദൈര്‍ഘ്യം 91 കിലോമീറ്ററാണ്. ഇതില്‍ 45 കിലോമീറ്റര്‍ കേരളത്തിലൂടെയും 46 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയുമാണു കടന്നു പോകുന്നത്.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പാതയ്ക്കു കര്‍ണാടക ബജറ്റില്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടു കാണിയൂര്‍ പാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബംഗളൂരുവില്‍ ചെന്നു കര്‍ണാടക മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ ഇടപെടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  7 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  12 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  28 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  36 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  39 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago