HOME
DETAILS

ആസിഡ് ഒഴിച്ച് കൊല: ഭാര്യ അറസ്റ്റില്‍

  
backup
April 29, 2018 | 7:33 PM

%e0%b4%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%85



മലപ്പുറം: മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ താമസക്കാരനായിരുന്ന മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീറിനെ (52) ആസിഡ് ഒഴിച്ച് കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. ചാപ്പനങ്ങാടി സ്വദേശി സുബൈദ(48)യാണ് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയിലായത്.
20ന് രാത്രിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുഖത്തും ശരീരത്തിലേക്കും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ബഷീറിനെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ചികിത്സയിലായിരിക്കേ 22ന് രാത്രിയോടെയാണ് ബഷീര്‍ മരിച്ചത്.
തുടക്കം മുതലേ സുബൈദയെ കേന്ദ്രീകരിച്ചായിരുന്നു പൊലിസ് അന്വേഷണം നീങ്ങിയത്. ബഷീര്‍-സുബൈദ ദമ്പതികള്‍ക്ക് മൂന്നുമക്കളാണ് ഉള്ളത്.
ബഷീറിന്റെ മരണത്തെ തുടര്‍ന്ന് മക്കള്‍ കൈയൊഴിഞ്ഞ സുബൈദയെ പൊലിസ് ഇടപെട്ട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സുബൈദയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു. മറ്റു സ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് സുബൈദ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്.
നിലമ്പൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുബൈദയെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago