ആസിഡ് ഒഴിച്ച് കൊല: ഭാര്യ അറസ്റ്റില്‍
മലപ്പുറം: മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ താമസക്കാരനായിരുന്ന മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീറിനെ (52) ആസിഡ് ഒഴിച്ച് കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. ചാപ്പനങ്ങാടി സ്വദേശി സുബൈദ(48)യാണ് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയിലായത്.
20ന് രാത്രിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുഖത്തും ശരീരത്തിലേക്കും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ബഷീറിനെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ചികിത്സയിലായിരിക്കേ 22ന് രാത്രിയോടെയാണ് ബഷീര്‍ മരിച്ചത്.
തുടക്കം മുതലേ സുബൈദയെ കേന്ദ്രീകരിച്ചായിരുന്നു പൊലിസ് അന്വേഷണം നീങ്ങിയത്. ബഷീര്‍-സുബൈദ ദമ്പതികള്‍ക്ക് മൂന്നുമക്കളാണ് ഉള്ളത്.
ബഷീറിന്റെ മരണത്തെ തുടര്‍ന്ന് മക്കള്‍ കൈയൊഴിഞ്ഞ സുബൈദയെ പൊലിസ് ഇടപെട്ട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സുബൈദയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു. മറ്റു സ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് സുബൈദ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്.
നിലമ്പൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുബൈദയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."