HOME
DETAILS

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

  
July 04 2025 | 01:07 AM

Track maintenance 11 trains partially cancelled

തിരുവനന്തപുരം: റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ   വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 11 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ഒന്നിൻ്റെ  സമയം പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം ഒമ്പതിനുള്ള തിരുച്ചിറപ്പള്ളി -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(22627) വള്ളിയൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വിസ് നടത്തില്ല.

ഈ മാസം എട്ട്, ഒമ്പത് തീയതികളിലെ താംബരം-നാഗര്‍കോവില്‍ അന്ത്യോദയ(20691)സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. 26നുള്ള നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366) ചങ്ങനാശേരിയിലും ഇന്നും ഏഴിനുമുള്ള മംഗലാപുരം-കന്യാകുമാരി എക്‌സ്പ്രസ്(16649) തിരുവനന്തപുരത്തും യാത്ര അവസാനിപ്പിക്കും. 25ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്(12695) കോട്ടയത്തും 26നുള്ള മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്(16327) കൊല്ലത്തും യാത്ര അവസാനിപ്പിക്കും. 

ഈ മാസം ഒമ്പതിനുള്ള തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ്(22628) തിരുവനന്തപുരത്തിനും വള്ളിയൂരിനും ഇടയില്‍ സര്‍വിസ് റദ്ദാക്കി. വള്ളിയൂരില്‍ നിന്നായിരിക്കും ട്രെയിന്‍ പുറപ്പെടുക. ഒമ്പതിനുള്ള നാഗര്‍കോവില്‍-താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്(20692) തിരുനെല്‍വേലിയില്‍ നിന്നും 26നുള്ള തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12696),  27നുള്ള ഗുരുവായൂര്‍-മധുര എക്‌സ്പ്രസ്(16328) എന്നിവ  കോട്ടയത്ത് നിന്നുമായിരിക്കും സർവിസ് ആരംഭിക്കുക.   ഈ മാസം അഞ്ച്, എട്ട് തീയതികളിലെ കന്യാകുമാരി-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വിസ് ആരംഭിക്കുക.

26നുള്ള തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്(12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗനഗര്‍ എക്‌സ്പ്രസ്(16312), തിരുവനന്തപുരം നോര്‍ത്ത്- ബംഗലുരു ഹംസഫര്‍ എക്‌സ്പ്രസ്(16319), കന്യാകുമാരി-ദിബ്രുഗ് വിവേക് എക്‌സ്പ്രസ്(22503), തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്(16343), തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്(16347) എന്നിവ കോട്ടയത്തിന് പകരം ആലപ്പുഴ വഴി തിരിച്ചുവിടും. ഇന്നും ഏഴിനും മധുര-പുനലൂര്‍ എക്‌സ്പ്രസ്(16729) 35 മിനിറ്റ് വൈകിയാകും സര്‍വിസ് തുടങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  13 hours ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  14 hours ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  14 hours ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  14 hours ago
No Image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

Saudi-arabia
  •  14 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 hours ago
No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  a day ago