ബത്തേരി-മാനന്തവാടി റൂട്ടില്‍ പ്രശ്നങ്ങളൊഴിയുന്നില്ല
സുല്‍ത്താന്‍ ബത്തേരി: പ്രശ്നമൊഴിയാത്ത റൂട്ടായി ബത്തേരി-മാനന്തവാടി പാത. സ്വകാര്യ ബസുകള്‍ കുത്തകയാക്കി വെച്ചിരുന്ന ബത്തേരി-പനമരം-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഒരു വര്‍ഷം മുന്‍പ് മാനന്തവാടി ഡിപ്പോയില്‍ നിന്നും ബത്തേരി ഡിപ്പോയില്‍ നിന്നുമായ പത്ത് ബസുകളാണ് സര്‍വിസ് ആരംഭിച്ചത്.
നാട്ടുകാരുടെ ഏറെ നാളത്തെ ശ്രമഫലമയാണ് സര്‍വീസ് ആരംഭിച്ചത്. സര്‍വിസ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളും തുടങ്ങി. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ ബസുകളും മത്സര ഓട്ടം ആരംഭിച്ചു. ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം നിത്യ സംഭവമായി. മത്സര ഓട്ടം കാരണം നാട്ടുകാര്‍ പലതവണ ബസ് തടഞ്ഞിട്ടു. ഇതോടെ യാത്രക്കാര്‍ കുടങ്ങി. ഇതിനിടെ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസുകളുടെ എണ്ണം കുറച്ചു.
ഇതിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷന് കോടതിയില്‍ നിന്നും സര്‍വിസ് നടത്തുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചു. മത്സര ഓട്ടം കാരണം ബസുകള്‍ തമ്മില്‍ മുട്ടുന്നതും പതിവാണ്. മുന്‍പും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ പോലും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് ഇനിയും പരിഹാരം കാണാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."