HOME
DETAILS
MAL
ഇന്ത്യന്‍ സൂപ്പര്‍ കപ്പ് തിയതി പ്രഖ്യാപിച്ചു
backup
February 06 2019 | 19:02 PM
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ രണ്ടണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റിന്റെ തുടക്കം. ഐ ലീഗില്‍ 11-ാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമിന് ഇത്തവണയും സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അര്‍ഹതയുണ്ടണ്ടാകില്ല.20 ടീമുകളാണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പിനായി പോര്‍ക്കളത്തിലിറങ്ങുന്നത്. ഐ.എസ്.എല്ലിലും ഐ ലീഗിലും ആദ്യ ആറു സ്ഥാനങ്ങളിലെത്തുന്നവര്‍ നേരിട്ടു യോഗ്യത നേടും. ഐ.എസ്.എല്ലില്‍ അവസാന നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കും ഐ ലീഗില്‍ ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും യോഗ്യതാ റൗണ്ടണ്ട് കടന്നാല്‍ മാത്രമേ സൂപ്പര്‍ കപ്പിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."