HOME
DETAILS

കാഹളം മുഴങ്ങി, മലപ്പുറത്ത് ഇനി തെരഞ്ഞെടുപ്പിന്റെ ആരവം

  
Web Desk
March 09 2017 | 19:03 PM

%e0%b4%95%e0%b4%be%e0%b4%b9%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d

മലപ്പുറം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും ഇനി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലേക്ക്. ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ആരാകും സ്ഥാനാര്‍ഥികള്‍ എന്ന ആകാംക്ഷയിലാണ് എല്ലാവരും. സിറ്റിങ് എം.പി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ലീഗ് കോട്ടയായ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
16നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഇതിനുശേഷമേ രാഷ്ടീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തൂ എന്നാണ് അറിയുന്നത്. സംസ്ഥാനത്തെ ഭരണമാറ്റത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണാനാണ് ഇരു മുന്നണികളുടെയും നീക്കം.
നേരത്തെയുണ്ടായിരുന്ന മഞ്ചേരി ലോക്‌സഭ മണ്ഡലം ഒഴിവാക്കി പകരം മലപ്പുറം ലോക്‌സഭ മണ്ഡലമായത് 2009 ലാണ്. തുടര്‍ന്ന് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയ മുസ്‌ലിം ലീഗ് ആഴ്ചകള്‍ക്കു മുന്‍പേ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
2009ല്‍ ടി.കെ ഹംസയും 2014 ല്‍ പി.കെ സൈനബയുമാണ് ഇ അഹമ്മദിനെതിരേ മത്സരിച്ച് പരാജയപ്പെട്ടത്. ലീഗ് സ്ഥാനാര്‍ഥിയായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ മത്സര രംഗത്തെത്തുമെന്ന കണക്കുകൂട്ടലിലാണ് ഇടതു വൃത്തങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ തക്ക സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
സംവിധായകന്‍ കമലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ നേരിയ വോട്ടിന് തോറ്റ വി.പി റശീദലിയുമാണ് ഇടതുപക്ഷത്തിന്റെ പരിഗണനയിലുള്ള പ്രമുഖര്‍. അതേസമയം, സ്ഥാനാര്‍ഥിയെ കുറിച്ച് ലീഗ് നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്കു പുറമെ ഇ അഹമ്മദിന്റെ മകള്‍ ഫൗസിയയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഊഹാപോഹം മാത്രമാണെന്ന നിലപാടിലാണ് നേതൃത്വം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് (1,94,739 വോട്ട്) 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് മലപ്പുറത്തു നിന്ന് ജയിച്ചത്.
4,37,723 വോട്ട് (51.29 ശതമാനം) അഹമ്മദ് നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ സൈനബക്ക് 2,42,984 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശ് 64705 വോട്ടു നേടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29,216 വോട്ടും എസ്.ഡി.പി.ഐക്ക് 47,853 വോട്ടും ലഭിച്ചു. 21,822 പേര്‍ നിഷേധ വോട്ടായ നോട്ടയില്‍ വിരലമര്‍ത്തി.
ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഇ അഹമ്മദിന് ശക്തമായ ഭൂരിപക്ഷം ലഭിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ നിന്നാണ് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്- 42,632 വോട്ട്. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം അതേ അളവില്‍ നിലനിര്‍ത്താന്‍ 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനായില്ല.


മുസ് ലിംലീഗും മുന്നണിയും സജ്ജം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
സ്ഥാനാര്‍ഥിയെ കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ല. യു.ഡി.എഫ് യോഗം വിളിച്ച് അടുത്തു തന്നെ സ്ഥാനാര്‍ഥിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാവും മലപ്പുറത്തേത്. ഭരണ രീതിയോട് ജനങ്ങളുടെ പ്രതികരണം എന്താണെന്നു തെരഞ്ഞെടുപ്പിലൂടെ അറിയാമെന്നും ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  13 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  20 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  25 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  34 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  41 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago