HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ബജറ്റ് 31നു മുന്‍പ് പാസാക്കണം

ADVERTISEMENT
  
backup
March 25 2020 | 04:03 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8

 


തിരുവനന്തപുരം: കൊവിഡ് -19 ഭീഷണിയുടെ സാഹചര്യത്തിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31നു മുന്‍പ് ബജറ്റുകള്‍ പാസാക്കണം. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് പുതിയ പദ്ധതികള്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കാനാകാതെ ചെറിയ ബജറ്റ് സമ്മേളനങ്ങളിലേക്ക് കാര്യങ്ങള്‍ ഒതുക്കേണ്ടിവരും. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഉണ്ടായ ഈ സാഹചര്യം ഇടത് സര്‍ക്കാരിനും തിരിച്ചടിയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് ഈ മാസം 31നു മുന്‍പ് അവതരിപ്പിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും ബജറ്റ് നിശ്ചിത സമയത്ത് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ സുപ്രഭാതത്തോട് പറഞ്ഞു. അതത് തദ്ദേശ സ്ഥാപനങ്ങള്‍ അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ അണുവിമുക്തമാക്കി, നിശ്ചിത അകലത്തില്‍ ക്രമീകരിച്ച ശേഷം ബജറ്റ് സമ്മേളനം ചേരണം. പരിമിതമായ സമയമെടുത്തു മാത്രം നടപടികള്‍ പൂര്‍ത്തിയാക്കി പിരിയണം. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് സമ്മേളനം ഒരു കാരണത്താലും മാറ്റിവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ കൂട്ടം കൂടരുതെന്നും പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റിനു വേണ്ടി തദ്ദേശ സ്ഥാനങ്ങളിലെ അംഗങ്ങള്‍ ഒത്തുകൂടുന്നത്. ഭരണസമിതികളുടെ അവസാന ബജറ്റ് ആയതിനാല്‍ പ്രതിപക്ഷം പ്രതിഷേധത്തിനും ശ്രമിച്ചേക്കും. ഇതെല്ലാം പ്രത്യേക സാഹചര്യമാകും തദ്ദേശ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുക.തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിന്റെ വരവ്, ചെലവ്, മിച്ചം എന്നിവയാണു ബജറ്റില്‍ വരുന്നത്. സംസ്ഥാനത്തെ 1200 സ്ഥാപനങ്ങളില്‍ പകുതിയോളം ഇതുവരെ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ബജറ്റിനായി സമ്മേളിക്കാനാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും.
പുതിയ സാഹചര്യത്തിലും ബജറ്റ് സമ്മേളനം നീട്ടുന്നതിന് നിയമ തടസമുണ്ട്. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് ആക്ടടിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് 31നു മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ്. ഇത് മറികടക്കണമെങ്കില്‍ ഇപ്പോള്‍ നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യയിലെ ലുലു ഫോറെക്‌സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍

Kerala
  •  27 minutes ago
No Image

പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  an hour ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി

National
  •  an hour ago
No Image

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Kerala
  •  2 hours ago
No Image

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍

Kerala
  •  2 hours ago
No Image

രാജ്യത്ത് ആര്‍ക്കും എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  2 hours ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  3 hours ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  3 hours ago