ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
നെയ്യാറ്റിന്‍കര: നഗരസഭയില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശുചിത്വമിഷന്, കുടുംബശ്രീ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്കി. നഗരസഭയിലെ 44 വാര്‍ഡുകളില്‍ നിന്ന് രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരെ വീതമാണ് ഹരിതകര്മസേനയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് ശേഖരിക്കുകയും പ്ലാസ്റ്റിക് വിരുദ്ധ ബോധവല്കരണം നടത്തുകയും ചെയ്യുന്നത് ഈ സേനാംഗങ്ങളാണ്. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്പേഴ്സന് ഡബ്ല്യൂ.ആര് ഹീബ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സേനാംഗങ്ങള്‍ക്കുള്ള യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ വിതരണവും നടന്നു. നഗരസഭ വൈസ് ചെയര്മാന് കെ.കെ ഷിബു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജി. സുകുമാരി, എന്‍.കെ അനിതകുമാരി, കെ.പി ശ്രീകണ്ഠന് നായര്‍, ടി.എസ് സുനില്‍കുമാര്‍, എം. അലി ഫാത്തിമ, ലളിത, സജി എസ്.എസ്, രാജം എസ്, പി.കെ ശശികമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."