എം.എല്‍.എമാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊവിഡ് ബാധിതരായി വീടുകളിലും മറ്റു ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും കുടുംബത്തിനും സാമൂഹ്യ പിന്തുണയും പരിചരണവും നല്‍കണമെന്നത് ഉള്‍പ്പെടെ എം.എല്‍.എമാര്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍.
ലോക്കൗട്ട് കാരണം പട്ടിണിയിലായിപ്പോവുന്നവരെ സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം.
മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം.
ആശുപത്രികളില്‍ ആവശ്യത്തിനുള്ള ഐ.സി.യു കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലണ്ടറുകള്‍, ആംബുലന്‍സുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണം.
ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പാക്കണം
വയോജനങ്ങള്‍, സാന്ത്വന ചികിത്സയില്‍ ഉള്ളവര്‍, പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍, തീരദേശ വാസികള്‍, ചേരികളില്‍ താമസിക്കുന്നവര്‍, കെയര്‍ ഹോമുകളിലെ അന്തേവാസികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ എന്നിവരുടെ ഭക്ഷണം, മരുന്ന്, ആശുപത്രി യാത്രകള്‍ എന്നിവ മുടക്കം ഇല്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കണം.
ഹെല്‍ത്ത് കമ്മറ്റികള്‍, ആരോഗ്യ ജാഗ്രതാ സമതികള്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ എന്നീ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തണം.
കൊവിഡിന് പുറമെ മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും ആശുപത്രികളിലെത്തിക്കാന്‍ മുന്‍കൈ എടുക്കണം.
കൊവിഡ് സാമൂഹ്യവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ രോഗികളെ ഐസൊലേറ്റ് ചെയ്യാനുള്ള ഒഴിഞ്ഞ് കിടക്കുന്ന ആശുപത്രികള്‍, ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, വീടുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."