HOME
DETAILS

മങ്കട പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മോഷണ പരമ്പര പൊലിസിന് ജാഗ്രതയില്ലെന്ന് നാട്ടുകാര്‍; നാട്ടുകാര്‍ പരാതി നല്‍കുന്നില്ലെന്ന് പൊലിസ്

  
backup
March 09, 2017 | 8:47 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


മങ്കട: മങ്കട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ മോഷണ കുറ്റങ്ങളില്‍ പൊലിസ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നു നാട്ടുകാരുടെ ആക്ഷേപം. വെള്ളിലയിലും പരിസരങ്ങളിലും വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മോഷണ സംഭവങ്ങളുള്‍പ്പെടെ മങ്കട പാലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ഡസന്‍ കണക്കിനു സ്വര്‍ണാഭരണങ്ങളാണ് വിവിധ ഭവനങ്ങളില്‍നിന്നു നഷ്ടപ്പെട്ടത്. വീടുകള്‍ കുത്തിത്തുറന്നും മറ്റും രാത്രിയില്‍ നടത്തുന്ന ഇത്തരം മോഷണ സംഭവങ്ങളില്‍ തുടക്കത്തിലേ അന്വേഷണം അവസാനിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. മോഷ്ടാക്കള്‍ ആരെന്നു കണ്ടെത്താനുള്ള നീക്കങ്ങളും നടപടികളും പൊലിസ് ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിവിധ പ്രദേശവാസികള്‍ പറയുന്നത്.
മോഷണം ആവര്‍ത്തിക്കപ്പെടുന്നതു പൊലിസിന്റെ നിഷക്രിയത്വം മൂലമാമെന്നാണ് വിവിധ ഭാഗങ്ങളില്‍നിന്നു പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ട വീട്ടുകാരുടെ പരാതി. രാമപുരം, തിരൂര്‍ക്കാട്, വള്ളിക്കാപറ്റ, അരിപ്ര, കാച്ചിനിക്കാട്, മക്കരപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഭവനങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്. മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ ഒന്നും പൊലിസ് അധികാരികളില്‍നിന്നുണ്ടാകുന്നില്ലെന്ന് ആരോപിക്കുന്ന നാട്ടുകാര്‍, മോഷണ സംഭവങ്ങളില്‍ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  10 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  10 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  10 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  10 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  10 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  10 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  10 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  10 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  10 days ago