HOME
DETAILS

ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പിണറായി ആര്‍.എസ്.എസിനൊപ്പം കൈകോര്‍ത്തു: മുല്ലപ്പള്ളി

  
backup
February 08 2019 | 03:02 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-2

മുക്കം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രയ്ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് കോഴിക്കോട് ജില്ലയിലെത്തിയ മുല്ലപ്പള്ളിക്ക് ഡി.സി.സിയുടെ നേതൃത്വത്തില്‍ അടിവാരത്ത് ഊഷ്മള സ്വീകരണമാണു നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്തേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കെ. പൈക്കാട്ടില്‍ അധ്യക്ഷനായി.
ശബരിമല പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിനോടൊപ്പം കൈകോര്‍ത്തുവെന്ന് സ്വീകരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തെ മറ്റൊരു അയോധ്യയാക്കി മാറ്റാന്‍ കഴിയുമോ എന്ന പരീക്ഷണമാണു പിണറായി നടത്തിയത്. പ്രശ്‌നത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കലാപത്തിന് ആഹ്വാനം നടത്തി. ധാര്‍ഷ്ട്യവും ധിക്കാരവും മാത്രമാണു പിണറായി വിജയനുള്ളതെന്നും ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശീയ മതേതര ജനാധിപത്യ ഐക്യത്തിന് എതിരുനില്‍ക്കുന്നത് പിണറായി മാത്രമാണ്. ബംഗാളിലും ത്രിപുരയിലും സി.പി.എം വിശാലസഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയും പിന്തുണയുമായെത്തി. എന്നാല്‍ നരേന്ദ്ര മോദി വീണ്ടും വന്നാലും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍പാടില്ലെന്ന പ്രാകൃത മനസാണ് പിണറായിക്കുള്ളത്. കോണ്‍ഗ്രസ്‌വിരുദ്ധ രാഷ്ട്രീയമാണ് പിണറായിയെ നയിക്കുന്നത്. യു.പി.എ അധികാരത്തിലെത്തിയാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും നടപ്പാക്കിയതുപോലെ കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജനാധിപത്യ സംവിധാനം വിടപറഞ്ഞ, മതനിരപേക്ഷ തത്വങ്ങള്‍ തകര്‍ന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തേത്. ഇന്ത്യയെ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രമായി മാറ്റിയെടുക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ഭീതിയുടെ അന്തരീക്ഷത്തിലാണു ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.കെ രാഘവന്‍ എം.പി, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, ടി. സിദ്ദീഖ്, കെ.സി അബു, എന്‍. സുബ്രഹ്മണ്യന്‍, സി.പി ചെറിയ മുഹമ്മദ്, ടി.എം ജോസഫ്, എ. ജോസഫൈന്‍, എന്‍.കെ അബ്ദുറഹിമാന്‍, എം.ടി അഷ്‌റഫ്, സി.ജെ ആന്റണി, അബ്ദു കൊയങ്ങോറന്‍, സി.കെ കാസിം, സംസാരിച്ചു.  കരീം പഴങ്കല്‍, സത്യന്‍ മുണ്ടയില്‍, ടി.ടി സുലൈമാന്‍, ജോസ് പള്ളിക്കുന്നേല്‍, ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, സന്തോഷ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago