HOME
DETAILS

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

  
Web Desk
November 09 2024 | 03:11 AM

deputy-tahsildar-p-b-chalib-reached-home

മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് വീട്ടില്‍ തിരികെയെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസിക പ്രയാസം മൂലമാണ് താന്‍ നാടുവിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. 

ബുധനാഴ്ച വൈകീട്ട് മുതല്‍ കാണാതായ പി.ബി ചാലിബ് കഴിഞ്ഞ ദിവസം ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ ഫോണ്‍ ഓണായപ്പോഴാണ് തിരികെ വരികയാണെന്ന് ചാലിബ് ഭാര്യയെ അറിയിച്ചത്. 

ഇന്നലെ രാവിലെ 8.50ന് ഭാര്യയുമായി ചാലിബ് ഫോണില്‍ സംസാരിച്ചപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് നേരിയ അറുതിയായത്. വെള്ളിയാഴ്ച രാവിലെ ഭാര്യയുമായുള്ള സംഭാഷണത്തില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഫോണ്‍ വീണ്ടും സ്വിച്ച് ഓഫ് ആയി. പിന്നീട് വൈകീട്ട് 4.15 ഓടെ ഫോണ്‍ വീണ്ടും ഓണായ സമയത്ത് ഭാര്യ വിളിച്ചപ്പോഴാണ് തിരിച്ചു വരികയാണെന്ന് അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ചാലിബ് കര്‍ണാടകയിലെ ഉഡുപ്പിയിലാണുള്ളതെന്ന് വിവരം ലഭിച്ചിരുന്നു. 

ബുധനാഴ്ച വൈകീട്ട് 5.15 ന് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. പിന്നീട് വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലിസ്, എക്‌സൈസ് സംഘം ഉണ്ടെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ തിരൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വ‍ർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ

National
  •  14 days ago
No Image

ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു

Saudi-arabia
  •  14 days ago
No Image

ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന

Cricket
  •  14 days ago
No Image

ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും

International
  •  14 days ago
No Image

ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്

Football
  •  14 days ago
No Image

അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍

International
  •  14 days ago
No Image

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

qatar
  •  14 days ago
No Image

വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ

Cricket
  •  14 days ago
No Image

UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ

uae
  •  14 days ago