HOME
DETAILS

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

  
Web Desk
November 08, 2024 | 3:37 PM

I am sorry if I have offended anyone during my tenure Chief Justice DY Chandrachud stepped down

ഡൽഹി: കോടതി മുറിയിലെ അവസാന പ്രവൃത്തിദിനവും പൂർത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങി. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചന്ദ്രചൂഡ് വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞു.തന്റേ വിടവാങ്ങലിൽ എത്തിച്ചേർന്ന ഓരോരുത്തർക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ആരെങ്കിലും പങ്കെടുക്കാൻ കോടതിയിൽ ഉണ്ടാകുമോ എന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ വിരമിക്കൽ ചടങ്ങിന് സാക്ഷിയാകാൻ ഒരുപാട് പേർ എത്തിചേർന്നു. താൻ ഈ കോടതി വിടുമ്പോൾ ഇവിടെ ഒരു വ്യത്യാസവും ഉണ്ടാകാൻ പോകുന്നില്ലെന്നും അതിന് കാരണം ജസ്റ്റിസ് ഖന്നയെപ്പോലെ ഒരാൾ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്. രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ഡി.വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തി ദിനം നവംബർ 10 ഞായറാഴ്ചയാണ്. എന്നാൽ, ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് ഡി.വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവർത്തിദിനമായത്. ഈ സാഹചര്യത്തിൽ വിടവാങ്ങൽ ചടങ്ങും ഇന്ന് തന്നെ സംഘടിപ്പിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  2 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  2 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago