HOME
DETAILS

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

  
November 08, 2024 | 4:18 PM

Sydney-Brisbane Flight Emergency Landing

സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന ക്വാണ്ടാസ് വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്. എഞ്ചിന്‍ തകരാറാണ് എമര്‍ജന്‍സി ലാന്‍ഡിങിന് കാരണമെന്നാണ് വിവരം.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ വലിയൊരു ശബ്ദം കേട്ടിരുന്നതായി പറയുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റണ്‍വേയിലെ പുല്ലുകളില്‍ തീപടര്‍ന്നു പിടിക്കുകയാണുണ്ടായത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നുയര്‍ന്ന തീപ്പൊരിയാണ് പുല്ലിലേക്ക് പടര്‍ന്നതെന്ന് സംശയിക്കുന്നു, ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ക്യുഎഫ്520 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. എമര്‍ജന്‍സി ലാന്‍ഡിങിന് മുമ്പായി വിമാനം പല തവണ ആകാശത്ത് വട്ടം ചുറ്റി. ക്വാണ്ടാസിലെ എഞ്ചിനീയര്‍മാര്‍ വിമാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയതായും എഞ്ചിന്‍ തകരാറാണ് എമര്‍ജന്‍സി ലാന്‍ഡിങിന് കാരണമെന്ന് സ്ഥിരീകരിച്ചതായും എയര്‍ലൈന്‍ അറിയിച്ചു.
 
എഞ്ചിന്‍ തകരാറാണ് പുല്ലില്‍ തീപടരാന്‍ കാരണമെന്നും അഗ്‌നിശമനസേന ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായും സര്‍ക്കാര്‍ ഏവിയേഷന്‍ റെഗുലേറ്ററായ എയര്‍സര്‍വീസസ് ഓസ്‌ട്രേലിയ വ്യക്തമാക്കി. എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി വിമാനം 47 മിനിറ്റോളും സിഡ്‌നി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

 A flight traveling from Sydney to Brisbane was forced to make an emergency landing just minutes after takeoff due to unspecified reasons, prompting an immediate response from air traffic control and emergency services



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  a day ago
No Image

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

National
  •  a day ago
No Image

ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ

crime
  •  a day ago
No Image

പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്

Kerala
  •  a day ago
No Image

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍

bahrain
  •  a day ago
No Image

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

Cricket
  •  a day ago
No Image

വോട്ടർ പട്ടികയിൽ പേരില്ല, മുൻ നാവിക സേനാ മേധാവിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

National
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  a day ago
No Image

ചെറുമകന് ചോറ് കൊടുത്ത് മടങ്ങവേ തിരക്കേറിയ റോഡിൽ വെച്ച് 55-കാരിയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്നു

crime
  •  a day ago
No Image

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  a day ago