HOME
DETAILS
MAL
തൂതപ്പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുമെന്ന് മന്ത്രി
backup
February 08 2019 | 05:02 AM
തിരുവനന്തപുരം: ശ്രീകൃഷ്ണപുരത്ത് തൂതപ്പുഴയില്‍ ഒരു സ്ഥിരം തടയണ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് വഴി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി നിയമസഭയെ അറിയിച്ചു. പി. ഉണ്ണിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരള വാട്ടര്‍ അതോറിറ്റിനടത്തിയ മണ്ണ് പരിശോധനക്കുശേഷം പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തി. ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് ഡിസൈനും നദിയുടെ സര്‍വ്വേ നടപടികള്‍ കെ.ഐ.ഐ.ഡി.സിയും നിര്‍വ്വഹിച്ചിട്ടുണ്ട്. ജല സേചനവകുപ്പിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം എല്ലാ പ്രവൃത്തിയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖാന്തിരം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."