'കാവല്ക്കാരന് കള്ളനെന്ന് തെളിഞ്ഞു'- റഫാലില്‍ മോദിക്കെതിരെ വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: ഒടുവില്‍ രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദു ദിനപത്രത്തില്‍ വന്ന തെളിവുകള്‍ ചൂണ്ടി മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലാണ് രാഹുല്‍ ആഞ്ഞടിച്ചത്.
'പ്രധാനമന്ത്രി റഫാലില്‍ നേടിട്ട് ഇടപെട്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഏറെ നാളായി ഇക്കാര്യം പറയുകയാണ്'- രാഹുല്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സ് ഒലാങ് പറഞ്ഞത് ശരിയാണെന്നും തെളിഞ്ഞിരിക്കുന്നു. വ്യോമസേനക്ക് അവകാശപ്പെട്ട 30, 000 കോടി രൂപ കൊള്ളയടിച്ച് മോദി അംബാനിക്ക് നല്‍കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അംബാനിക്ക് വേണ്ടിയാണ് മോദി സമാന്തര ചര്‍ച്ച നടത്തുന്നത്.
റഫാലില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതിരോധ മന്ത്രാലയം എതിര്‍ത്തു- തെളിവുകള്‍ പുറത്ത്
പ്രതിരോധ നിര്‍മല സീതാരാമനും ഇക്കാര്യത്തില്‍ കള്ളം പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി കള്ളനാണെന്നത് വിളിച്ചു പറയല്‍ ഇനി മാധ്യമങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെടുന്നത് പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവുകള്‍ ഇന്ന് ഹിന്ദു ദിനപത്രം പുറത്തു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."