കേരളത്തിലെ നഴ്സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ നഴ്സുമാര്‍ക്കും ജനങ്ങളുടെ മനസില്‍ മദര്‍ തെരേസയുടെ സ്ഥാനം സൃഷ്ടിക്കാനാവണമെന്ന് മന്ത്രി കെ.കെ. ശൈലജ. ക്രിട്ടിക്കല്‍ കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ നഴ്സസ് ഫോറവും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിങ് കോളജും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ദേശീയ നഴ്സിങ് കോണ്‍ക്ലേവ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്തിടെ മലപ്പുറത്ത് ഒരു കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവിടുത്തെ അമ്പിളി എന്ന നഴ്സിനെ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പറഞ്ഞത് തങ്ങളുടെ മദര്‍ തെരേസയാണ് അവരെന്നാണ്. അതുപോലെയാകാന്‍ എല്ലാ നഴ്സുമാര്‍ക്കും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നഴ്സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. സര്‍ക്കാരിന്റെ ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായി എമര്‍ജന്‍സി കെയര്‍ വകുപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദരോഗ ചികിത്സാ ക്ലിനിക്കുകളും സ്ഥാപിക്കും.
അപൂര്‍വ രോഗങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ നേരിടുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടക്കണം. ഇതില്‍ ഡോക്ടര്‍മാരും നഴ്സുമാരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."