രക്ഷപ്പെടാന്‍ ശ്രമിച്ച റിമാന്‍ഡ് പ്രതിയെ പൊലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി
ആര്‍പ്പൂക്കര : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപെടുവാന്‍ ശ്രമിച്ചറിമാന്‍ഡ് പ്രതിയെ പൊലിസും സുരക്ഷ ഉദ്യോഗസ്ഥരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് സാഹസികമായി പിടി കൂടി.
കഴിഞ്ഞ ഫെബ്രുവരി 26ന് മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി തട്ടികൊണ്ടു പോകുവാന്‍ ശ്രമിച്ച കേസിലെ പ്രതിയും, കോട്ടയം സബ് ജയിലില്‍ കഴിയുന്ന ചങ്ങനാശ്ശേരി വേരൂര്‍ വടക്കേക്കര കുളങ്ങര വീട്ടില്‍ അനില്‍ കുമാര്‍ 32 നെയാണ് പിടികൂടിയത്.ഇന്നലെ രാവിലെ സബ് ജയിലില്‍ നിന്നും രണ്ടു സി.പി.ഒ.മാരുടെ നേതൃത്വത്തില്‍ ഷിജില്‍, അനില്‍കുമാര്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പി.വിഭാഗത്തില്‍ കാണിക്കുന്നതിനായി കൊണ്ടുവന്നു. ഷിജിലിനെ ദന്തല്‍ വിഭാഗത്തിലും, അനില്‍ കുമാറിനെ മെഡിസിന്‍ വിഭാഗത്തിലെ ഒ.പി.യിലുമാണ്കാണേണ്ടിയിരുന്നത്.
രണ്ടു പ്രതികളുടേയും ഒരോ കൈ വീതം ചേര്‍ത്ത് കൈവിലങ്ങിട്ടാണ് കൊണ്ടുവന്നത്.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ശേഷം അത്യാഹിത സമീപത്തുനിന്നം ഒ.പി. ചീട്ട് എടുത്തശേഷം കൈവിലങ്ങ് അഴിച്ച് ഷിജിലിനെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ദന്തല്‍ വിഭാഗത്തിലേയ്ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുപോയി. അനിലിനെ മെഡിസിന്‍ കാണിക്കുന്നതിനായി കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസ്ഉദ്യോഗസ്ഥന്‍ അനിലിനെ മെഡിസിന്‍ ഒ.പിയിലേക്ക് കൊണ്ടു പോകുവാന്‍ ശ്രമിക്കവേ കുതറി ഓടുകയായിരുന്നു, പോലീസ് പിന്നാലെ ഓടി, വിവരം അറിഞ്ഞ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ.എ.നിയാസം ഇവരുടെ പിന്നാലെ ഓടി, ഇതിനിടയില്‍ ദന്തല്‍ വിഭാഗത്തില്‍ നിന്നും കൊണ്ടുവന്ന ഷിജിലിനെ പോലിസ് എയ്ഡ പോസ്റ്റിലെ മുറിയില്‍ പൂട്ടിയിട്ടശേഷം ഓം ഗാഡ് പ്രകാശിനെ ഏല്പിച്ച ശേഷം ഇദ്ദേഹവും മറ്റൊരു വഴിയിലൂടെ ഓടിയ പ്രതിയെ പിന്‍തുടര്‍ന്നു.
ഇതിനിടയില്‍ പ്രതി മോര്‍ച്ചറിഗയിറ്റിലൂടെ വെളിയില്‍ ചാടി പിറകെ പോലീസ് കാര്‍ ഓടി വരുന്നത് കണ്ട ഗെയിറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ സന്തോഷിന് വിവരം മനസിലാകുകയും ഇയാള്‍ റോഡിലുണ്ടായിരുന്ന ഓട്ടോ റിക്ഷ ക്കാരോടു ഇയാള്‍ പ്രതിയാണ് പിടികൂടുവാന്‍ വിളിച്ചുപറഞ്ഞു. ഇതിനിടയില്‍ പ്രതി കുരിശ് കവലയ്ക്ക് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ ഇടവഴിയില്‍ കയറി ഓടി, ഒരു യുവാവു ഓടുന്നതും പിറകെ പോലീസ് ഓടി വരുന്നതു കണ്ട സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും പ്രതിയെ പിടികൂടുവാനായി ഓടി. ഹോസ്റ്റലിന്റെ ഇടവഴിയില്‍ കുടുങ്ങിയ പ്രതിക്ക് രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതായി.
ഓടിയെത്തിയ നാട്ടുകാരും സെക്യൂരിറ്റി ക്കാരനായ സന്തോഷും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ പ്രതി ഇവരെ ആക്രമിച്ചു, മല്‍പ്പിടുത്തത്തിനിടയില്‍ താഴെ വീണ് സന്തോഷിന്റെ കാലിന് പരുക്കേറ്റ ങ്ങിലും നിയാസും ക്വാ പ്രതികളെ കൊണ്ടുവന്ന പോലിസ് കാരും ചേര്‍ന്ന് പ്രതിയെ പിടി കൂടി. ഈ സമയം ഷിജിലിനെ കാവലായി ഓം ഗാഡ് പ്രകാശന്‍ ഉണ്ടായിരുന്നു. അവസാനം ഒരു സിനിമയിലെ രംഗം പോലെ അനിലിനെ കീഴടക്കുകയായിരുന്നു.തുടര്‍ന്ന് ഇരുവരേയും സബ് ജയിലിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."