കൊടുവള്ളി മണ്ഡലത്തില്‍ 50 കോടിയുടെ പദ്ധതികള്‍
കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ 50 കോടിയുടെ വികസന പദ്ധതികള്‍ അംഗീകരിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
നിയമസഭയില്‍ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രി വികസനത്തിന് (10 കോടി ,ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡ് നവീകരണത്തിന് (15 കോടി ), പന്നൂര് നരിക്കുനി പുന്നശ്ശേരി റോഡ് നവീകരണത്തിന് (ഏഴ് കോടി ), മൂനാമണ്ണില്‍ ജീപ്പബിള്‍ പാലത്തിന് (മൂന്നര കോടി), പടനിലം പാലത്തിന് (അഞ്ചര കോടി), കൊടുവള്ളി ഹൈസ്കൂള്‍ ആസാദ് റോഡ് കരൂഞ്ഞി എരഞ്ഞിക്കോത്ത് റോഡ് നവീകരണത്തിന് (നാലര കോടി), താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡ് നവീകരണത്തിന് (രണ്ടര കോടി), പുല്ലാളൂര്‍ മുട്ടാഞ്ചേരി പൈമ്പാലിശ്ശേരി റോഡ് നവീകരണത്തിന് (ഒന്നര കോടി) രൂപയുമാണ് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."