ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇട റോഡുകളുടെ വീതി കൂട്ടണം
ചങ്ങനാശേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ എത്തിച്ചേരുവാനുപയോഗിക്കുന്ന ഇടവഴികളുടെ വീതികൂട്ടി ഗതാഗതം തിരിച്ചുവിട്ടാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിന് ആശ്വാസമാകുമെന്ന ആവശ്യം ശക്തമാകുന്നു.
ഇപ്പോഴുള്ള ഉപറോഡുകള്‍ക്ക് വീതികുറവായതിനാല്‍ കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കഴിയുന്നില്ല. ഇടവഴികള്‍ വീതികൂട്ടി സര്‍ക്കുലര്‍ ബസ് സര്‍വിസുകള്‍ ആരംഭിച്ചാല്‍ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലെ ഗതാഗതക്ലേശവും പരിഹരിക്കാന്‍ സാധിക്കും. അബ്ദുല്‍കലാം റോഡില്‍ നിന്ന് എം.സി റോഡിലേക്ക് നഗരസഭയ്ക്ക് പിന്നിലൂടെയുള്ള റോഡ് വീതികൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി.
ഈ റോഡിന് ഓട്ടോറിക്ഷകള്‍ കടന്നുപോകുന്നതിനുള്ള വീതിമാത്രമാണ് ഇപ്പോള്‍ ഉള്ളത്. മലമൂത്രവിസര്‍ജ്ജനം പതിവായ ഇവിടെ കാല്‍നടയാത്രപോലും ദുരിതമാണ്. ഓട്ടോസ്റ്റാന്‍ഡ് മാറ്റിസ്ഥാപിച്ചാല്‍ ഇടറോഡിലെ ഗതാഗതകുരുക്കും ഓഴിവാകും. അബ്ദുല്‍കലാം റോഡിനെയും വാഴൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ഹൗസിങ് കോളനി വഴി കടന്നു പോകുന്ന ഇടവഴികള്‍ക്ക് വീതി കൂട്ടിയാല്‍ സെന്ററല്‍ ജങ്ഷനില്‍ വരാതെ വാഹനങ്ങള്‍ക്ക് വാഴൂര്‍ റോഡിലെത്താന്‍ സാധിക്കും.
ഇതുമൂലം ടൗണിലിണ്ടാകുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ കാഴിയും. കവിയൂര്‍ റോഡില്‍ നിന്ന് ഗവ. എല്‍.പി സ്‌കൂള്‍ സൈഡ് റോഡുവഴി ധന്യാതീയേറ്ററിന് സമീപത്തുകൂടെ കടന്നുവരുന്ന തൊണ്ടിന് വീതികൂട്ടിയാല്‍ ഇതുവഴി എം.സി റോഡിലേക്കുള്ള ഗതാഗത തടസ്സം ഒഴിവാകും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ടി.ബി റോഡിലേക്കെത്തുന്ന വണ്‍വേ റോഡിനും വീതികുറവാണ് തെക്കോട്ടുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ വാഹനങ്ങള്‍ ഇരുവശത്തേക്കും വരുന്നതോടെ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഇവിടെ പതിവാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."