HOME
DETAILS

പലചരക്കുകളും പച്ചക്കറികളും  രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

  
backup
March 27 2020 | 10:03 AM

%e0%b4%aa%e0%b4%b2%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95
 
പാലക്കാട്:   കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ അവസരമാക്കി ലാഭം കൊയ്യാന്‍ മൊത്ത വ്യാപാരികള്‍.  ഉള്ളികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പെട്ടെന്ന് കേടുവരാത്ത പച്ചക്കറികള്‍ എന്നിവ മാര്‍ക്കറ്റിലേക്കെത്തിക്കാതെ തമിഴ്‌നാട്, കേരള അതിര്‍ത്തിയില്‍ വാളയാറിനും  പൊളളാച്ചിക്കും ഇടയില്‍ രഹസ്യകേന്ദ്രങ്ങളിലെ ഗോഡൗണുകളില്‍ സൂക്ഷിക്കുന്നതായി സൂചന ലഭിച്ചു. 
വില കൂടിയ ശേഷം ഇവ മാര്‍ക്കറ്റിലെത്തിക്കാനാണ് നീക്കമെന്ന് തമിഴ്‌നാട്ടില്‍ നിന്നും സ്ഥിരമായി കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറിയിലെ ഡ്രൈവര്‍ വ്യക്തമാക്കി. ചെറിയ ഉള്ളി, വലിയ ഉള്ളി, കിഴങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഇപ്പോള്‍ തന്നെ 150 ശതമാനത്തിലധികം വില വര്‍ധിച്ചിട്ടുണ്ട്. ഈ രീതിയില്‍ ഈ ആഴ്ച തന്നെ ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും വില 150 രൂപ കടക്കും.  സബ്‌സിഡിയുള്ള സാധനങ്ങള്‍ വേണ്ടത്ര അളവില്‍ നല്‍കുന്നുമില്ല.  
കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള നീതിസ്റ്റോറുകളിലും ത്രിവേണി സ്‌റ്റോറുകളിലും അവശ്യസാധനങ്ങളുടെ സ്‌റ്റോക്കു തുലോം കുറവാണ്. മൊത്തക്കച്ചവടക്കാര്‍ക്ക് പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് മേട്ടുപ്പാളയം, ഊട്ടി, കോയമ്പത്തൂര്‍, മധുര എന്നീ മേഖലകളില്‍ നിന്നും നിത്യേന പാലക്കാട്ടേക്ക് ചരക്ക് ലോറികള്‍ പുറപ്പെടുന്നുണ്ട്.  വാളയാര്‍,  വേലന്താവളം, ഉപ്പാണ്ട കൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചമ്മണാംപതി എന്നീ ചെക്‌പോസ്റ്റുകള്‍ വഴിയാണ് പതിവായി കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും സാധനങ്ങള്‍ എത്തുന്നത്. ഇതില്‍ വാളയാര്‍ ഒഴികെ മറ്റ് ചെക്‌പോസ്റ്റുകളെല്ലാം മിക്കവാറും ആള്‍തിരക്ക് കുറഞ്ഞ പ്രദേശങ്ങളിലാണ്. 
ചെക്‌പോസ്റ്റ് കടന്നശേഷം ഈ വാഹനം എങ്ങോട്ടുപോകുന്നുവെന്ന് നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ചരക്ക് വാഹനങ്ങള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് പോകുന്നത് കൃത്യമായി കണ്ടെത്താന്‍ പ്രയാസമാണെന്നാണ് മുതിര്‍ന്ന വില്‍പ്പനനികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  14 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  23 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  39 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago