വിദേശ വനിതയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പൊലിസ്
തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലിസ്. ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പൊലിസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
കസ്റ്റഡിയിലുള്ള പ്രദേശവാസികളായ രണ്ടുപേര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. ഒന്നാം പ്രതി ഉമേശ് രണ്ടാം പ്രതി ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.
വിദേശ വനിതയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞു.
ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ മറ്റ് കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിച്ചിരുന്നുവെന്നും പൊലിസ് പറഞ്ഞു.
വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥരിമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
നിയമനടപടികള്‍ പൂര്‍ത്തിയായതിനാല്‍ ലിഗയുടെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."