തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍
തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ കാപ്റ്റന്‍ ഐ.എം വിജയന്‍. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല.
ജോലിയില്‍നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. വിരമിക്കാന്‍ ഇനിയും ഏഴു വര്‍ഷമുണ്ട്.
എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്കു നല്ല ബന്ധമാണുള്ളത്.
ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഐ.എം വിജയന്‍ പറഞ്ഞു.
പഴയ ഒറ്റപ്പാലം മണ്ഡലമായിരുന്ന ആലത്തൂര്‍ സി.പി.എമ്മിന് നിര്‍ണായക ശക്തിയുള്ള മണ്ഡലമാണ്.
സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി സി.പി.എം സ്ഥാനാര്‍ഥിയാണ് ജയിച്ചു വരുന്നത്.
നിലവിലെ എം.പി പി.കെ ബിജുവിന് സി.പി.എം ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. പകരം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണന്റെ പേരാണ് സി.പി.എം പരിഗണിക്കുന്നത്.
കെ.ആര്‍ നാരായണനു ശേഷം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയത്തിനതീതനായ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് തേടുന്നത്. മത്സരിക്കാനില്ലെന്ന് വിജയന്‍ വ്യക്തമാക്കിയതോടെ മണ്ഡലത്തിലേക്ക് പൊതുസമ്മതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."