HOME
DETAILS

പൊലിസ്, എക്‌സൈസ് തസ്തിക: ആദിവാസി നിയമനം പ്രതിസന്ധിയില്‍

  
backup
May 03 2018 | 08:05 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%86

 

 

കാളികാവ്: പി.എസ്.സിയുടെ പൊലിസ്, എക്‌സൈസ് തസ്തികകളിലേക്കുള്ള ആദിവാസി നിയമനം പ്രതിസന്ധിയില്‍. നിയമനത്തിനായുള്ള 52,000 രൂപയുടെ ബോണ്ട് വ്യവസ്ഥയാണ് എസ്.ടി വിഭാഗത്തിലൂടെ അവസരം ലഭിച്ചവര്‍ക്കു തിരിച്ചടിയാകുന്നത്.
മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ 100 പേര്‍ക്കാണ് ഇരു ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നിയമനം നല്‍കുന്നത്. കൂടുതല്‍ പേര്‍ക്കു നിയമനം നല്‍കുന്ന വയനാട് ജില്ലയിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ നിയമന ഉത്തരവ് നല്‍കിത്തുടങ്ങിയിട്ടുള്ളത്. പരീക്ഷയിലും കായികക്ഷമതയിലും ആദിവാസികള്‍ക്ക് ഇളവു നല്‍കിയിരുന്നെങ്കിലും പരിശീലനത്തിനു പ്രവേശിക്കുന്നതിനായി 52,000 രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് തിരിച്ചടിയായിട്ടുള്ളത്.
200 രൂപയുടെ മുദ്രപത്രത്തില്‍ ടൈപ്പ് ചെയ്തു തയാറാക്കി രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യക്കാരായി ഒപ്പുവച്ച 52,000 രൂപയുടെ ബോണ്ടാണ് ഇവര്‍ പരിശീലനത്തിനു മുന്‍പായി സമര്‍പ്പിക്കേണ്ടത്. പണം ആദ്യം നല്‍കേണ്ടെങ്കിലും പുറം ലോകവുമായി അധികം ബന്ധമില്ലാത്ത, സാമ്പത്തികമായി പിന്നോക്കമുള്ള ആദിവാസി വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണ്ട് എവിടന്നു ലഭിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
പൊലിസ്, എക്‌സൈസ് വകുപ്പുകളിലേക്കാണ് ആദിവാസികള്‍ക്കു നിയമനം നല്‍കുന്നത്. രണ്ടിനും ബോണ്ട് നല്‍കണം. ഒന്‍പതു മാസക്കാലമാണ് രണ്ടു വകുപ്പുകള്‍ക്കും പരിശീലനം. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു പിരിഞ്ഞുപോന്നാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനാണ് ബോണ്ട് വ്യവസ്ഥ.
ആദിവാസികള്‍ക്കു മാത്രമായിട്ടുള്ള ഐ.ടി.ഡി.പി വകുപ്പ് ബോണ്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് മൂന്നു ജില്ലകളിലെയും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
നിയമനത്തിനുള്ള മറ്റു കാര്യങ്ങള്‍ ആദിവാസികള്‍ തരപ്പെടുത്തിയെങ്കിലും സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തമാണ് പ്രതിസന്ധിയിലാക്കിയത്. വയനാട് ജില്ലയില്‍ അന്‍പതിലേറെ പേര്‍ക്കും പാലക്കാട്ടു മുപ്പതു പേര്‍ക്കും നിയമനം ലഭിക്കും. മലപ്പുറം ജില്ലയില്‍ 11 തൊഴിലവസരം മാത്രമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago