പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തതിന് കാരണം നിരക്ഷരത: പി. സുരേന്ദ്രന്‍
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ കാരണം ഒരുകുട്ടി മരിക്കുകയും രണ്ട് കുട്ടികള്‍ അപകടാവസ്ഥയിലാവുകയും ചെയ്ത സാഹചര്യമുണ്ടായത് നിരക്ഷരത മൂലമാണെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. വായനാവാരത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ പി. എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാക്ഷരതയെന്നാല്‍ അക്കാദമിക് യോഗ്യത മാത്രമല്ല അതത് സംസ്‌കാരത്തേയും സാഹിത്യത്തേയും ഉള്‍ക്കൊള്ളാനുള്ള അവബോധമാണ്. അഗാധമായ ചിന്തയും വായനയുമുള്ളവര്‍ ഒരിക്കലും കുറ്റവാളികളാവില്ലെന്നും സമൂഹവുമായി നിരന്തരം സംവദിക്കണമെങ്കില്‍ വായന അനിവാര്യമാണെന്നും പി. സുരേന്ദ്രന്‍ പറഞ്ഞു. കാഴ്ച കൊണ്ട് മാത്രമല്ല മനസുകൊണ്ടും വായിക്കാമെന്നും അതിനാലാണ് കാഴ്ചപരിമിതര്‍ക്കും വായന ആനന്ദമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.വി ഇബ്‌റാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭകുമാരി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി.എ നസീറ, മെമ്പര്‍ മണ്ണറോട്ട് ഫാത്തിമ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം. ഹാജറുമ്മ, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ റഷീദ്‌സംസാരിച്ചു. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പി.എന്‍ പണിക്കരെ കുറിച്ച് നിര്‍മിച്ച 'വായനയുടെ വളര്‍ത്തച്ഛന്‍' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."