പ്രേംജിത്ത്ദാസ് ജന്മനാട്ടിലേക്ക് തിരിച്ചുപോകുന്നു, ഒരു പതിറ്റാണ്ടിനുശേഷം
കോഴിക്കോട്: 11 വര്‍ഷം മുന്‍പ് മാനസിക വിഭ്രാന്തിയെതുടര്ന്ന് കാണാതായ 24കാരന് ജന്മനാട്ടിലേക്ക് തിരിച്ചുപോകുന്നു. കോഴിക്കോട് ഗവ.ആശാഭവനില്‍ ചികിത്സയിലായിരുന്ന ആസാം സ്വദേശി പ്രേംജിത്ത് ദാസിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവസരം കൈവന്നിരിക്കുന്നത്.
ആസാമിലെ കാച്ചര്‍ ജില്ലയിലെ ചാന്ദ്മറിറോഡിലെ ബീരേന്ദ്രദാസിന്റെ മകനായ പ്രേംജിത്ത്ദാസിനെ 2006 ഡിസംബര്‍ 28ന് കാണാതാവുകയായിരുന്നു. 2012ല്‍ ഇയാളെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ.ആശാഭവനില്‍(മെന്‍) പ്രവേശിപ്പിച്ചു.
കോഴിക്കോട് എച്ച്.എം.ഡി.സി, തലശ്ശേരി ആഫ്റ്റര്‍ കെയര്‍ഹോം എന്നിവിടങ്ങളിലും പ്രേംജിത്ത്ദാസ് താമസിച്ചിട്ടുണ്ട്. ആശാഭവനില്നിന്നും താരതമ്യേന മാനസികനില മെച്ചപ്പെട്ട ഇയാള്‍ തന്റെ ആസാമിലുള്ള ബന്ധുക്കളെകുറിച്ച് വിവരം നല്‍കുകയും, സാമൂഹ്യപ്രവര്‍ത്തകനായ ശിവന് കോട്ടൂളിയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തെ പൊലിസിന്റെ സഹായത്തോടെ ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതോടെ സഹോദരന് സഞ്ചുദാസ്, ബന്ധു കാജല്‍ എന്നിവര്‍ സ്ഥാപനത്തിലെത്തി പ്രേംജിത്ത്ദാസിനെ ഏറ്റെടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ശേഷം ജില്ലാകലക്ടറുടെ അനുമതിയോടെ പ്രേംജിത്ത്ദാസിനെ ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."