HOME
DETAILS
MAL
കഞ്ചാവ് കൈവശം വച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും
backup
March 10 2017 | 21:03 PM
വടകര: കഞ്ചാവുമായി മൂവര്‍ സംഘത്തെ പിടികൂടിയ കേസില്‍ മൂന്നാം പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. ഒറ്റപ്പാലം ശ്രീകൃഷ്ണപുരം അട്ടശ്ശേരി കരിപ്പമണ്ണ മോതിരപ്പീടിക അവറ എന്ന കുഞ്ചുമണി(27)യെയാണ് വടകര എന്‍.ഡി.പി.എസ്.കോടതി ജഡ്ജ് കെ.ജെ.ആര്‍ബി ശിക്ഷിച്ചത്. രണ്ടുവര്‍ഷം കഠിന തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിനതടവ്് അനുഭവിക്കണം. 2012 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നും,രണ്ടും പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ ഇവരുടെ കേസ് പിന്നീട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."