മൃഗങ്ങള്‍ക്കുളള മരുന്ന് ന്യായവിലയ്ക്ക് ലഭ്യമാക്കും: മന്ത്രി കെ രാജു
കോട്ടയം: കര്‍ഷകരെ സഹായിക്കാനായി മൃഗങ്ങള്‍ക്കുളള മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സ്റ്റോറുകള്‍ സംസ്ഥാനത്ത് തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ രാജു. മൃഗ സംരക്ഷണ, ക്ഷീര മേഖലകളിലേതുള്‍പ്പടെ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ മേഖലയില്‍ തന്നെ തുടരാന്‍ കഴിയുന്നവിധം കൃഷി ആദായകരമാക്കുന്നതിനുളള വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലയോലപറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച വിജ്ഞാന വ്യാപന സമുച്ചത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പരിശീലന കേന്ദ്രത്തിലെ പരിശീലകര്‍ക്കും പരിശീലനാര്‍ഥികള്‍ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചടങ്ങില്‍ ഉറപ്പ് നല്‍കി.
മൃഗഡോക്ടര്‍മാരുടെ സേവനം രാത്രിയിലും ലഭ്യമാക്കുന്ന ബ്ലോക്കുകളുടെ എണ്ണം 95 ആയി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. നിലവില്‍ ഈ സേവനം 60 ബ്ലോക്കുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണ്.
പ്രീമിയം തുകയുടെ 75 ശതമാനവും പദ്ധതിക്കു കീഴില്‍ സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷയായി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ കര്‍ഷകരെ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."